കുഞ്ഞാലികുട്ടി യുടെ തിരിച്ചുവരവ് യുഡിഎഫ് നേതൃത്വം കൈയടക്കാൻ:വി മുരളീധരൻ
പാലക്കാട് :കേരള രാഷ്ട്രീയത്തിലേക്കുള്ള പി കെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് യുഡിഎഫിന്റെ നേതൃത്വം മുസ്ലിംലീഗ് ഏറ്റെടുക്കുന്ന സ്ഥിതിയിലെത്തിക്കുമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. യുഡിഎഫിൽ ഇതുസംബന്ധിച്ച് ആശങ്കയുണ്ട്. നവീകരിച്ച പാലക്കാട് പ്രസ് ക്ലബിന്റെ ഉദ്ഘാടനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശോഭ സുരേന്ദ്രൻ മാറിനിൽക്കുന്നില്ല. അവരുടെ വേദികളിൽ പ്രവർത്തിക്കുന്നുണ്ട്. പരസ്യമായി പാർടിയെ എതിർത്തുവെന്നത് മാധ്യമങ്ങൾ പറയുന്നതാണ്. നേരിട്ട് അറിയില്ലെന്നും ചോദ്യത്തിന് ഉത്തരമായി മുരളീധരൻ പറഞ്ഞു.