ഹൃദയാഘാതം സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിച്ചു
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാംഗുലി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി എന്നാണ് സൂചന. കൊല്‍ക്കത്ത വുഡ്ലാന്‍ഡ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വീട്ടിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തു കൊണ്ടിരിക്കെയാണ് താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.