തിരുവനന്തപുരത്ത് 12കാരനെ കഴുത്തറുത്ത് കൊന്നു; ഇളയ കുട്ടിയെ കുളത്തിലെറിഞ്ഞ്
പിതാവും ചാടി
തിരുവനന്തപുരം :തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നു വയസുകാരനെ വീട്ടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. അല്‍ത്താഫ് എന്ന വിദ്യാര്‍ഥിയെയാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ പിതാവും ഇളയ സഹോദരനും കുളത്തില്‍ ചാടിയതായി സംശയം. കുട്ടിയുടെ പിതാവായ സഫീര്‍ അല്‍ത്താഫിനെ കൊന്നതിന് ശേഷം ഇളയ മകനായ അന്‍ഷാദിനൊപ്പം ആത്മഹത്യക്ക് ശ്രമിച്ചെന്ന സംശയത്തിലാണ് പൊലീസ്. സംഭവസ്ഥലത്ത് ഫയര്‍ ഫോഴ്സും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്.