ലീഗ് ആവശ്യം തള്ളി, കേരളത്തില്‍ കോൺഗ്രസ് നേതൃമാറ്റമില്ല, എംപിമാര്‍ മത്സരിക്കില്ല; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ല.’
തിരുവനന്തപുരം: കേരളത്തില്‍ നേതൃമാറ്റമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൂട്ടായ നേതൃത്വം നയിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ ചേര്‍ന്ന് പാര്‍ട്ടിയെ നയിക്കും. ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷനാക്കുന്നത് പരിഗണനയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ മത്സരിക്കില്ല. കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ല. യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസനെതിരെ കത്ത് കിട്ടിയിട്ടില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
തദ്ദേശ തോൽവിയെ തുടർന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനം ഒഴിയണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത് വിവാദമായിരുന്നു.