കൊച്ചിയില്‍ പുതുവത്സര രാത്രിയിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം
കൊച്ചി: കൊച്ചി പുതുക്കലവട്ടത്ത് പുതുവത്സര രാത്രിയിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം. വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്തുകയറി അറുപത് പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നു. പൊതു മരാമത്ത് വകുപ്പിൽ ഇലക്ട്രിക്കൽ കരാറുകാരനായ പ്ലാസിഡ് എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്.
സഹോദരന്റെ മകളുടെ കല്യാണത്തിന് വീട്ടുടമയും കുടുംബവും രണ്ടുദിവസമായി ചുള്ളിക്കലിൽ ആയിരുന്നു. രാവിലെ സമീപവാസിയാണ് വീട് കുത്തിത്തുറന്നു കിടക്കുന്നത് കണ്ടത്. എളമക്കര സി.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പരിശോധനയിൽ 40 പവനേ നഷ്ടപ്പെട്ടിട്ടുള്ളു എന്ന് വ്യക്തമായി.