തിരുവനന്തപുരം മേയര്‍ ആര്യയ്ക്ക് ഗണ്‍മാനെ നിയോഗിച്ചു, സുപ്രധാന നിര്‍ദേശങ്ങള്‍ നൽകി സിപിഎം
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന് ഗണ്‍മാന്റെ സേവനം ഏര്‍പ്പാടാക്കി. അഞ്ച് നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്ന നൂറ് വാര്‍ഡുകളുടെ ചുമതല നിര്വഹിക്കേണ്ടതിനാലും, രാത്രി വൈകി യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യവും പരിഗണിച്ചുമാണ് പൊലീസ് ഗണ്‍മാന്റെ സേവനം നല്‍കുന്നത്. ഈ ആഴ്ച തന്നെ ഗണ്‍മാന്റെ സേവനം ലഭ്യമാകുമെന്നാണ് സൂചന. മുന്‍പുള്ള വനിതാമേയര്മാര്ക്ക് നല്‍കാതിരുന്ന സൗകര്യമാണ് ഇപ്പോള്‍ ആര്യയ്ക്ക് ലഭിച്ചിരിക്കുന്നത്.അതേസമയം, പ്രധാനപ്പെട്ട എല്ലാ ഫയലുകളും സെക്രട്ടറി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കുറിപ്പ് വാങ്ങിയ ശേഷമേ തീരുമാനം എടുക്കാവൂ എന്ന കര്‍ശന നിര്‍ദേശമാണ് പാര്‍ട്ടി മേയര്‍ക്ക് നല്‍കിയിരിക്കുന്നത്. ഫയലുകള്‍ കൈകാര്യം ചെയ്യുമ്പോഴും സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും അതീവ ശ്രദ്ധ വേണം. ഔദ്യോഗിക കാര്യങ്ങളില്‍ മറ്റുള്ളവര്‍ അനാവശ്യമായി ഇടപെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. എല്ലാ സ്വകാര്യചടങ്ങളുകളിലും പങ്കെടുക്കേണ്ടതില്ല. പങ്കെടുക്കുന്നെങ്കില്‍ തന്നെ ക്ഷണിക്കാന്‍ എത്തുന്നവര്‍ ആരുടെ നിര്‍ദേശപ്രകാരമാണ് എത്തിയതെന്ന കുറിപ്പ് വങ്ങണമെന്നുമാണ് മേയര്‍ക്ക് സിപിഎമ്മിന്റെ നിര്‍ദേശം.