കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; മലപ്പുറം സ്വദേശികൾ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടയിലധികം രൂപ വില വരുന്ന സ്വർണ്ണം പിടികൂടി. 1 കോടി 32 ലക്ഷം രൂപയുടെ 2596 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.
ഇൻഡിഗോ വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ നിഷാദ്, സക്കീർ എന്നിവരിൽ നിന്നാണ് സ്വർണ്ണം കണ്ടെടുത്തത്.