മദ്യപാനത്തിനിടെ ഉണ്ടായ തർക്കം; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു
കൊല്ലം: കൊല്ലത്ത് മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിന്റെ പേരില്‍ യുവാവിനെ കുത്തിക്കൊന്നു. പുനലൂർ സ്വദേശി ബിജു (43) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. പുനലൂർ താലൂക്ക് ആശുപത്രി മതിൽക്കെട്ടിന് സമീപമുള്ള നരേന്ദ്ര ബാറിന് മുൻവശത്താണ് കത്തിക്കുത്ത് നടന്നത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പുനലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.