സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഉടന്‍ പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കൊവിഡ് കാലത്തെ വരുമാന നഷ്ടം കണക്കിലെടുത്ത് നടപ്പിലാക്കിയ ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഉടന്‍ പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി എകെ.ശശീന്ദ്രന്. പൊതുഗതാഗതം വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണിത്. ബസ് ചാര്‍ജ്ജ് കുറച്ചാല്‍ കെഎസ്ആര്‍ടിസിക്കടക്കം വലിയ വരുമാന നശ്ടമുണ്ടാകും.വിശദമായ ചര്‍ച്ചക്ക് ശേഷമേ ബസ് ചാര്‍ജ്ജ് കുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളുവെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു.