ലക്നൗ: ലക്നൗവില്‍ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ പാളം തെറ്റി. ലക്നൗവില്‍ നിന്നും ന്യൂ ഡല്‍ഹിയിലെ ആനന്ദ് വിഹാറിലേക്ക് പുറപ്പെട്ട ട്രയിനിലെ രണ്ടു കോച്ചുകളാണ് പാളം തെറ്റിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. മൊറാദബാദിനു സമീപമുണ്ടായ അപകടം പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അപകടകാരണം വ്യക്തമല്ല.