നെയ്യാറ്റിന്‍കരയിലെ കുട്ടികള്‍ക്ക് സംരക്ഷണം നല്കാന് മന്ത്രസഭാ യോഗത്തില്‍ തീരുമാനം
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ദമ്ബതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
രണ്ട് മക്കള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം നല്‍കും. വീടും സ്ഥലവും നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇളയ കുട്ടിയുടെ വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കും. വീടും സ്ഥലവും എവിടെയാണെന്നുള്ളത് തീരുമാനിക്കാന്‍ തഹസില്‍ദാറെ ഏല്‍പ്പിക്കും.
അതേസമയം, ദമ്ബതികളുടെ മരണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റൂറല്‍ എസ്പിയ്ക്ക് നിര്‍ദേശം നല്‍കിയെങ്കിലും കാര്യമായ നടപടി ഇതുവരെ ഉണ്ടായില്ല.
മരിച്ച രാജന്-അമ്ബിളി ദമ്ബതികളുടെ മക്കളായ രാഹുല്‍ രാജ്, രഞ്ജിത്ത് രാജ് എന്നിവരുടെ മൊഴി എടുക്കാന്‍ പോലും റൂറല്‍ എസ്പിയോ ചുമതലപ്പെട്ടവരോ എത്തിയിട്ടില്ലെന്ന് പരാതിയുണ്ട്.