മണിയാശാൻ പുലിയാണ്.. പുലി മന്ത്രിയുടെ മണ്ഡലത്തിൽ 10 ൽ 10 പഞ്ചായത്തിലും എൽഡിഎഫ്
നെടുങ്കണ്ടം : ഉടുമ്പൻചോല അസംബ്ലി നിയോജക മണ്ഡലത്തിൽ യുഡിഎഫിന്റെ പൊടിപോലുമില്ല കണ്ടു പിടിക്കാൻ. മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും എൽഡിഎഫിന് സമ്പൂർണ ആധിപത്യം. മണ്ഡലത്തിൽ ആകെയുള്ള 10 പഞ്ചായത്തുകളിൽ കഴിഞ്ഞ തവണ ഉടുമ്പൻചോല, രാജാക്കാട്, ശാന്തൻപാറ, എന്നിവിടങ്ങളിൽ മാത്രമായിരുന്നു എൽഡിഎഫിന് ഭരണം ലഭിച്ചത്.
ഇത്തവണ നെടുങ്കണ്ടം, പാമ്പാടുംപാറ, രാജകുമാരി, സേനാപതി, ഇരട്ടയാർ, വണ്ടൻമേട്, കരുണാപുരം പഞ്ചായത്തുകൾകൂടി യുഡിഎഫിൽനിന്ന് പിടിച്ചെടുത്തതോടെ എല്ലായിടത്തും എൽഡിഎഫിനായി ഭരണം. പാമ്പാടുംപാറ പഞ്ചായത്ത് രൂപം കൊണ്ടശേഷം ആദ്യമായാണ് എൽഡിഎഫ് അധികാരത്തിലെത്തുന്നത്.
നാലു ജില്ലാ പഞ്ചായത്തു ഡിവിഷനിലും മണ്ഡലത്തിൽ ഉൾപ്പെടുന്ന നെടുങ്കണ്ടം, കട്ടപ്പന, ദേവികുളം ബ്ലോക്ക് പഞ്ചായത്തുകളിലും ഭരണം എൽഡിഎഫിനാണ്. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി എം എം മണി നടപ്പാക്കിയ വികസനപദ്ധതികൾ ജനങ്ങളിൽ വലിയ തോതിൽ മതിപ്പുകളവാക്കി.