പ്രഗതി സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതുവര്‍ഷ സ്നേഹ സമ്മാനങ്ങള്‍ നല്കി സ്കൂള്‍ അധികൃതര്‍
കാസര്‍കോട് :ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്നേഹ സമ്മാനങ്ങള്‍ നല്കി സ്കൂള്‍ അധികൃതര്‍ മാതൃകയായി.
മധൂർ ഉളിയത്തടുക്കയില്‍ പ്രവര്‍ത്തിക്കുന്ന പ്രഗതി സ്പെഷ്യല്‍ സ്കൂള്‍ അധികൃതരാണ് വേറിട്ട സന്നദ്ധ പ്രവര്‍ത്തനം നടത്തി മാതൃകയായത്. സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തിയാണ് ക്രിസ്മസ് കെയ്ക്കും കളി ഉപകരണങ്ങളും വിതരണം ചെയ്തു വിദ്യാര്‍ത്ഥികളെ ചേര്‍ത്ത് പിടിച്ചത്.
പ്രിന്‍സിപ്പല്‍ സി നിഷാകുമാരി, അധ്യാപിക എം ആര് സജിന, സ്റ്റാഫ് അംഗങ്ങളായ പി സജിത്ത് കുമാര്‍, കെ നാരായണി എന്നിവര്‍ ചേര്‍ന്നാണ് സ്നേഹപ്പൊതികള് കുട്ടികളുടെ വീടുകളില്‍ എത്തിച്ചത്.