മംഗളൂരുവില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷ റാലിക്കിടെ വാഹനം മറിഞ്ഞു; യുവാവ് മരിച്ചു, വിജയിച്ച സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്
ബണ്ട്വാള്‍: മംഗളൂരുവില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷ റാലിക്കിടെ വാഹനം അപകടത്തില്‍പെട്ട് യുവാവ് മരിച്ചു. ബണ്ട്വാള്‍ താലൂക്കിലെ ഗോല്ത്തമജാലു പ്രദേശത്ത് ബുധനാഴ്ച നടന്ന റാലിക്കിടെ വാഹനം മറിഞ്ഞാണ് അപകടം. നെട്ല സ്വദേശിയായ നരേഷ് (30) ആണ് മരിച്ചത്.
വിജയിച്ച സ്ഥാനാര്‍ത്ഥി ദീപകിനും ജഗന്നാഥ്, ഗുരുവപ്പ, സുചിത്ര, നളിനി, യോഗേഷ് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ബണ്ട്വാള്‍ ട്രാഫിക് പോലീസ് കേസെടുത്തു.