അർദ്ധരാത്രി പര്‍ദ ധരിച്ച് സ്കൂട്ടർ യാത്ര, ഹോട്ടല്‍ ജീവനക്കാരന് പിടിയില്‍
കോഴിക്കോട് : പാതിരാവില്‍ പര്‍ദ ധരിച്ച് ഓമശ്ശേരി ടൗണിലൂടെ സ്കൂട്ടറില്‍ കുതിച്ച ‘യാത്രക്കാരി’ കണ്ടുനിന്നവരില്‍ സംശയമുളവാക്കി.
ഈ സമയത്ത് സ്ത്രീകള്‍ ഒറ്റക്ക് യാത്ര ചെയ്യാന്‍ സാധ്യത കുറവായതിനാല്‍, പര്‍ദ ധരിച്ച യാത്രികയോട് വിവരമന്വേഷിക്കാമെന്ന ധാരണയിലെത്തിയവരെ കണ്ടപ്പോള്‍, ആള് വണ്ടി ഉപേക്ഷിച്ചു രക്ഷപ്പെട്ടു.
തുടര്‍ന്ന് വണ്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഓമശ്ശേരിയിലെ ഹോട്ടല്‍ ജീവനക്കാരനായ ബാലകൃഷ്ണനാണ് പര്‍ദ ധാരിണിയെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ യാത്രാ ഉദ്ദേശ്യം വ്യക്തമല്ല. കൊടുവള്ളി പൊലീസ് ചോദ്യം ചെയ്തുവരുന്നു.