തേഞ്ഞിപ്പാലത്ത്ഇന്നലെ ചുമതലയേറ്റ മുസ്ലിം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു
മലപ്പുറം: മുസ്ലീം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡണ്ട് ആത്മഹത്യക്ക് ശ്രമിച്ചു. നില ഗുരുതരം. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡണ്ടായ ടി വിജിത്താണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബുധനാഴ്ചയാണ് പ്രസിഡണ്ടായി അധികാരമേറ്റത്.
എസ് സി ജനറല്‍ വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തതാണ് തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിറകെയാണ് വിജിത്ത് ലീഗില്‍ എത്തിയത്. പതിനൊന്നാം വാര്‍ഡില്‍ നിന്നും വിജയിക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്