ചെന്നിത്തലയുടെ പഞ്ചായത്ത് സി.പി.എമ്മിന്; പിന്തുണച്ച് യു.ഡി.എഫ്
തിരുവനന്തപുരം : അട്ടിമറിയില്‍ സംസ്ഥാനത്തെ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് മുന്നണികള്‍. തൃപ്പെരുന്തുറ പഞ്ചായത്ത് ഭരണം സി പി എമ്മിണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്താണിത്. ഇവിടെ യുഡിഎഫ് പിന്തുണയോടെയാണ് സിപിഎം ഭരണം നേടിയത്. കാസര്‍കോട് മീഞ്ച, തൃശൂര്‍ അവിണിശേരി പഞ്ചായത്തുകളും എല്‍ഡിഎഫ് ഭരിക്കും.
അതേസമയം, പത്തനംതിട്ട കോട്ടാങ്ങലില്‍ എസ്ഡിപിഐ പിന്തുണയോടെ ജയിച്ച സിപിഎം പ്രസിഡന്റ് രാജിവച്ചു. ആലപ്പുഴ ചിങ്ങോലിയില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിനെ തുടര്‍ കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങള്‍ വിട്ടുനിന്നു. ഇതോടെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. റാന്നിയില്‍ സിപിഎം-ബിജെപി കൂട്ടുകെട്ടില്‍ കേരള കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം നല്കി.
തിരുവനന്തപുരം വെമ്ബായം പഞ്ചായത്തില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണം കൈപ്പിടിയിലാക്കി. ഇവിടെ യു ഡി എഫിലെ ബീജ ജയന് വിജയിച്ചു.