കൊല്ലം: കൊല്ലത്ത് അമ്മയുടെ മര്‍ദ്ദനമേറ്റ് നാലുവയസുകാരി മരിച്ചത് രക്തം ഛര്‍ദ്ദിച്ച്. പാരിപ്പള്ളി ചിറയ്ക്കല്‍ സ്വദേശി ദിപുവിന്റെയും രമ്യയുടെയും മകള്‍ ദിയയാണ് മരിച്ചത്. അമ്മയുടെ മര്‍ദ്ദനമേറ്റാണ് കുഞ്ഞ് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിന്റെ അമ്മ രമ്യയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
സംഭവത്തെ കുറിച്ച് കുട്ടിയുടെ അച്ഛന്റെ സഹോദരി മാധ്യമങ്ങളോട് സംസാരിച്ചു. ആശുപത്രിയിലെത്തിച്ചപ്പോള്‍ കുട്ടിയുടെ ദേഹത്ത് മുറിവുകളുണ്ടായിരുന്നു. എന്നാലും രമ്യ കുട്ടിയ നന്നായി തന്നെയാണ് നോക്കിയിരുന്നത്. തന്റെ അറിവില്‍ കുട്ടിയെ തല്ലാറില്ലെന്നും ഇപ്പോള്‍ സംഭവിച്ചതിന്റെ സത്യാവസ്ഥ അറിയില്ലെന്നും കുട്ടിയുടെ അച്ഛന്റെ സഹോദരി ഷൈമ പറഞ്ഞു.
‘കുട്ടിക്ക് കാര്യമായ അസൂഖങ്ങള്‍ ഒന്നുമില്ല നീ ഒന്ന് ആശുപത്രി വരെ വരണമെന്ന് പറഞ്ഞ് തന്റെ സഹോദരന് ആശുപത്രിയില്‍ വന്ന് കൊണ്ടുപോയെന്ന്’ ഷൈമ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ആശുപത്രിയിലെത്തിയപ്പോള്‍ കുട്ടിക്ക് തീരെ വയ്യായിരുന്നു. ദേഹത്ത് പാടുകളുമുണ്ടായിരുന്നു. ഇതെ പറ്റി താന്‍ രമ്യയോട് ചോദിച്ചിരുന്നു. പനിയുണ്ടായിരുന്നതുകൊണ്ട് ഭക്ഷണം കഴിക്കാത്തതിനാല്‍ കമ്ബ് കൊണ്ട് രമ്യ കുട്ടിയെ അടിച്ചെന്ന് പറഞ്ഞു.
കുട്ടിക്ക് നേരത്ത പനിയുള്ളതൃ് കൊണ്ട് കൊല്ലം ശാരദാ ഹോസ്പിറ്റലില്‍ കാണിച്ചെന്നും ഒരു ദിവസം അവിടെ കിടത്തി ശേഷം ഡിസ്ചാര്‍ജ് ചെയ്തെന്നും രമ്യ പറഞ്ഞു. ഇന്ന് രാവിലെ കുട്ടിയെ ഭക്ഷണം കഴിക്കാത്തതിനെ അടിച്ചെന്നാണ് രമ്യ പറയുന്നതെങ്കിലും കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത് ഇന്ന് രാവിലെയല്ല, കുറേ ദിവസങ്ങള്‍ക്ക് മുമ്ബ് അടികൊണ്ട് പാടുകളും കാലില്‍ രക്തം കട്ട പിടിച്ച പാടുകളുമുണ്ടെന്നാണെന്ന് ഷൈമ പറഞ്ഞു.
രമ്യ നഴ്സാണ്. നല്ല രീതിയിലാണ് അവള് കുഞ്ഞിനെ നോക്കിയിരുന്നത്. അങ്ങനെയല്ലാത്ത ഒരു പരാതിയും എനിക്ക് ഇത് വരെ അറിയില്ല. ഞങ്ങളോടൊക്കെ നന്നായിത്തന്നെയാ പെരുമാറിയിരുന്നത്’, എന്ന് ഷൈമ മാധ്യമങ്ങളോട് പറയുന്നു