മുളിയാര്‍ പഞ്ചായത്തില്‍ ഭാഗ്യം തുണച്ചത് സിപിഎമ്മിനെ,നറുക്കെടുപ്പില്‍ പ്രസിഡന്റായി പി വി മിനി തിരഞ്ഞെടുക്കപ്പെട്ടു
കാസര്‍കോട് : മുളിയാര്‍ പഞ്ചായത്ത് ഭരണം സിപിഎം കൈകളില്എത്തി. ഇന്ന് രാവിലെ നടന്ന നറുക്കെടുപ്പില്‍ എല്‍ ഡി എഫിലെ പി വി മിനി വിജയിയായി. വൈസ് പ്രസിഡന്റ്ിനെ കണ്ടെത്താന്‍ നറുക്കെടുപ്പ് ഉടന്‍ നടക്കും. 2015ലെ തെരഞ്ഞെടുപ്പിലും ഇവിടെ നറുക്കിലൂടെയാണ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും
കണ്ടെത്തിയത്. 2015 ല്‍ പ്രസിഡന്റ് സ്ഥാനം യുഡിഎഫിനും വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിനു ലഭിച്ചിരുന്നു .കക്ഷിനില യുഡിഎഫ് 7, എല്‍ഡിഎഫ് 7, ബിജെപി ഒന്ന്.