മദ്യലഹരിയിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൻ; അയിരൂർ സ്വദേശി റസാഖിനെ പൊലീസ് തെരയുന്നു
തിരുവനന്തപുരം: ഇടവ അയിരൂരിൽ മകൻ അമ്മയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അയിരൂർ സ്വദേശി റസാഖാണ് മദ്യലഹരിയിൽ ഉമ്മയെ ക്രൂര പീഡനത്തിനിയാക്കിയത്. ഈ മാസം പത്താം തീയതിയാണ് സംഭവം. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അയിരൂർ പൊലീസ് കേസെടുത്തു. എന്നാൽ മകനെതിരെ മൊഴി നൽകില്ലെന്നാണ് റസാഖിന്റെ ഉമ്മയുടെ നിലപാട്.
റസാഖിൻ്റെ സഹോദരിയാണ് വീഡിയോ ചിത്രീകരിച്ചത്. ബന്ധുവിന് അയച്ചു കൊടുത്ത വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ബസ് ജീവനക്കാരനായ റസാഖ് മദ്യത്തിനും ലഹരിക്കും അടിമയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഉമ്മ മൊഴി നൽകാൻ തയ്യാറല്ലെങ്കിലും കേസുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം.