ബിജെപിയ്ക്കും റിലയന്‍സ് ഉത്പന്നങ്ങള്‍ക്കും പ്രവേശനമില്ല ; ബാനറുമായി കര്‍ഷകര്‍
ന്യൂഡൽഹി : കാര്‍ഷിക നയങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ രോഷം കേന്ദ്രം ഭരിക്കുന്ന ബിജെപിയ്ക്കും കാര്‍ഷിക നിയമത്തിന്റെ ഗുണഭോക്താക്കളായ റിലയന്‍സിലേക്കും വ്യാപിക്കുന്നു. ബിജെപി ,ജെജിപി നേതാക്കള്‍ക്ക് ഇവിടേക്കു പ്രവേശനമില്ലെന്നെഴുതിയ ബോര്‍ഡില്‍ റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുമെന്നും പറയുന്നു.
കര്‍ണാല്‍ ജില്ലയിലെ സലാരു ഗ്രാമത്തിലാണ് അവസാനമായി ഇത്തരത്തിലൊരു ബാനര്‍ ഉയര്‍ന്നത്. നേതാക്കള്‍ ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്ബോഴുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദികളാകില്ലെന്നും ഹോള്‍ഡിങ്ങില്‍ പറയുന്നു. റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.