വീടുകള്‍ കയറി ബീഫ് വില്‍പ്പന നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു, കസ്റ്റഡിയിലെടുത്തത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍
കുന്ദാപൂര്‍: വീടുകള്‍ തോറും ബീഫ് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റിലായി. ഉഡുപ്പി കുന്ദാപുര താലൂക്കിലെ ഗംഗോളി മത്സ്യ മാര്‍ക്കറ്റിന് സമീപം വെച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രദേശവാസിയായ അബ്ദുള്‍ റഹിം (30) ആണ് അറസ്റ്റിലായത്. ഗംഗോളി മത്സ്യ മാര്‍ക്കറ്റിന് സമീപം അബ്ദുള്‍ റഹിം വീടുകള്‍തോറും പശു മാംസം വില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഗംഗോളി മാര്‍ക്കറ്റില്‍ ബീറ്റ് റൗണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ഗിരീഷ്, ഗംഗോളി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഭീമശങ്കര്‍ എന്നിവര്‍ക്കാണ് വിവരം ലഭിച്ചത്.
വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലം സന്ദര്‍ശിച്ച് പരിശോധിച്ചപ്പോള്‍ നാല് കിലോഗ്രാം ബീഫ് ഉള്‍പ്പെടെ അബ്ദുള്‍ റഹീമിനെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.