സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 203 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. രണ്ടാം ഇന്നിങ്സില്‍ 395 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 191 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ട്ടമായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ഷാമിയും നാല് വിക്കറ്റുകള്‍ വീഴ്ത്തിയ രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് സൗത്താഫ്രിക്കയെ തകര്‍ത്തത്.
56 റണ്‍സ് നേടിയ പിഡിറ്റും 49 റണ്‍സ് നേടിയ മുത്തുസ്വാമിയും 39 റണ്‍സ് നേടിയ ഐഡന്‍ മാര്‍ക്രവും മാത്രമേ സൗത്താഫ്രിക്കന്‍ നിരയില്‍ അല്പമെങ്കിലും പിടിച്ചുനിന്നുള്ളൂ. നേരത്തെ രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെയും അര്‍ധ സെഞ്ചുറി നേടിയ ചേതേശ്വര്‍ പുജാരയുടെയും മികച്ച സ്കോറില്‍ എത്തിയത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്ബരയില്‍ ഇന്ത്യ 1-0 ന് സ്വന്തമാക്കി. ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിലെ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ഒക്ടോബര്‍ 10 ന് പുണെയിലാണ് പരമ്ബരയിലെ രണ്ടാം മത്സരം.