സ്വപ്നക്കൊപ്പം ശിവശങ്കര്‍ 7 തവണ വിദേശയാത്ര നടത്തിയെന്ന് കസ്റ്റംസ്
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ എം.ശിവശങ്കര്‍, സ്വപ്ന സുരേഷ് ഉള്‍പ്പടെയുള്ള ആറ് പ്രതികളുടെ റിമാന്റ് കാലാവധി പ്രത്യക സാമ്ബത്തിക കോടതി നീട്ടി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ തനിക്കുണ്ടെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കോടതിയില്‍. ജാമ്യാപേക്ഷ പരിഗണിക്കവെയാണ് എം ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരു തെളിവും എം ശിവശങ്കറിനെതിരെ കിട്ടിയിട്ടില്ലെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നും ആണ് ആവശ്യം.
പ്രതി സ്വപ്നക്കൊപ്പം എം.ശിവശങ്കര്‍ ഏഴ് തവണ വിദേശയാത്ര നടത്തിയെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. മുഴുവന്‍ ചെലവും വഹിച്ചത് ശിവശങ്കറാണെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് എന്തിനാണ് ഇതൊക്കെ ചെയ്തതെന്നും തമാശക്ക് മാത്രമായിരുന്നോ ഇതെന്നും കസ്റ്റംസ് കോടതിയില്‍ ചോദിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദം തകര്‍ക്കുന്ന തരത്തില്‍ ശിവശങ്കര്‍ ഇടപെട്ടുവെന്നും രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥക്ക് ഹാനികരമാവും വിധം പ്രവര്‍ത്തിച്ചെന്നും കസ്റ്റംസ് ആരോപിച്ചു.
മുഴുവന്‍ ചെലവും വഹിച്ചത് താനെന്ന് ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ട്. ഒരു സീനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥന് എന്തിനിത് ചെയ്യണമെന്ന് കസ്റ്റംസ് കോടതിയില്‍ ചോദിച്ചു. യാത്രകള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നും കസ്റ്റംസ് വാദിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടെന്ന എം ശിവശങ്കറിന്റെ വാദത്തേയും കസ്റ്റംസ് കോടതിയില്‍ എതിര്‍ത്തു. 2015 മുതല്‍ രോഗം ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ വിദേശ യാത്രകള്‍ക്കൊന്നും രോഗം തടസമായില്ലേ എന്നാണ് കസ്റ്റംസ് ചോദിക്കുന്നത്. യു എ ഇ യുമായുളള ബന്ധത്തെ പോലും ഈ കേസ് ബാധിച്ചു. ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന സ്ഥലമാണ് യു എ ഇ എന്ന് കോടതി ഓര്‍ക്കണമെന്നും കസ്റ്റംസ് പറഞ്ഞു.
കസ്റ്റംസ് കേസില്‍ മറ്റ് പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചെന്നും തന്നെ മാത്രം ജയിലില്‍ ഇടുന്നതിന്റെ കാരണം മനസിലാവുന്നില്ലന്നും ശിവശങ്കര്‍ ബോധിപ്പിച്ചു. അന്വേഷണങ്ങളുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ട്. കോടതിയെ തൃപ്തിപ്പെടുത്താന്‍ മാത്രം ഓരോ രേഖകളും ഏജന്‍സികള്‍ സമര്‍പ്പിക്കുകയാണ്. ഓരോ ദിവസവും പുതിയ തെളിവുകളും പുതിയ പേരുകച്ചും പുറത്തുവരുന്നുണ്ടെന്നും അന്വേഷണം തുടരുകയാണന്നും പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. ശിവശങ്കറിന്റെ ജാമ്യ ഹര്‍ജിയില്‍ കോടതി നാളെ വിധി പറയും.