ഇസ്ലാമോഫോബിയ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത് -മുഖ്യമന്ത്രിയോട് കാന്തപുരം
കോഴിക്കോട്: ഇസ്ലാമോഫോബിയ ശക്തമായ നിലവിലെ സാഹചര്യം ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്. പിന്നാക്ക സംവരണം സംരക്ഷിക്കണമെന്നും കാന്തപുരം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കേരള പര്യടനം കോഴിക്കോടെത്തിയപ്പോള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് വിവിധ വിഷയങ്ങള്‍ പരാമര്‍ശിച്ച് കാന്തപുരം കത്ത് നല്‍കുകയായിരുന്നു.
സമുദായങ്ങള്‍ക്കിടയിലെ സൗഹാര്‍ദ അന്തരീക്ഷം സംരക്ഷിക്കണം. അതിന് വിരുദ്ധമായ പ്രചാരണങ്ങള്‍ സര്‍ക്കാര്‍ തടയണം. സമുദായം അനര്‍ഹമായത് നേടിയെന്ന പ്രചാരണം ഇടതുപക്ഷം മുതലെടുത്താല്‍ മുസ്ലിംകളുടെ ജീവിതം ദുസ്സഹമാകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.