തിരുവനന്തപുരം: കുമ്മനം രാജശേഖരനെതിരായ വിമര്‍ശനത്തില്‍ ‘കുമ്മനടി’ പ്രയോഗം നടത്തിയത് അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കുമ്മനം ആരോപിച്ച മറ്റു ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും പ്രളയകാലത്ത് കുമ്മനവും കെ.മുരളീധരനും എവിടെയായിരുന്നുവെന്നും കടകംപള്ളി ചോദിച്ചു.
തന്റെ പരാമര്‍ശത്തില്‍ കുമ്മനത്തിന് വ്യക്തിപരമായ വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു. കഴിഞ്ഞ പ്രളയകാലത്തൊന്നും ഇവരെ ആരേയും കണ്ടിരുന്നില്ല. വട്ടിയൂര്‍കാവിലെ ബിജെപിയുടേയും യുഡിഎഫിന്റെ സ്ഥാനാര്‍ഥിയേയും എവിടേയും കണ്ടിട്ടില്ല. പ്രളയകാലത്ത് ജനങ്ങള്‍ കണ്ടത് വി.കെ.പ്രശാന്തിനെ മാത്രമാണ്.
ഞങ്ങളെ ആക്ഷേപിക്കാന്‍ നടക്കുന്നതിനേക്കാള്‍ ബിജെപിയുടെ വോട്ട് പിടിക്കാന്‍ നടക്കുകയാണ് കുമ്മനത്തിന് ഇപ്പോള്‍ നല്ലത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പറഞ്ഞിട്ട് കാര്യമില്ലെന്നും കടകംപള്ളി പറഞ്ഞു.