സൗദി കര, വ്യോമ, നാവിക അതിര്‍ത്തികള്‍ ഒരാഴ്ച്ച കൂടി അടച്ചിടും
സൗദിയുടെ കര, വ്യോമ, നാവിക അതിര്‍ത്തികള്‍ ഒരാഴ്ച്ച കൂടി അടച്ചിടും. എന്നാല്‍ സൗദിക്കകത്തുള്ള വിദേശികള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പ്രോട്ടോകോള്‍ പാലിച്ച് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കും. ഇതോടെ വന്ദേഭാരത് സര്വീസുസൗദി കര, വ്യോമ, നാവിക അതിര്‍ത്തികള്‍ ഒരാഴ്ച്ച കൂടി അടച്ചിടുംകളും ആരംഭിക്കും. ജനിതക മാറ്റം സംഭവിച്ച കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അതിര്‍ത്തികള്‍ അടച്ചിട്ടത്.
കഴിഞ്ഞയാഴ്ചയാണ് അതിര്‍ത്തികള്‍ അടച്ചിട്ടുകൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങിയത്. ഒരാഴ്ചത്തേക്ക് അടച്ചിട്ട ആ ഉത്തരവാണ് മറ്റൊരാഴ്ചത്തേക്ക് കൂടി നീട്ടിയത്. ഇതു പ്രകാരം സൗദിയിലേക്ക് പുറമെ നിന്ന് ആര്‍ക്കും ഒരാഴ്ചത്തേക്ക് പ്രവേശിക്കാനാകില്ല. എന്നാല്‍ സൗദിക്കകത്തുള്ള വിദേശികള്‍ക്ക് വേണമെങ്കില്‍ നാട്ടിലേക്ക് മടങ്ങാം. ഇതിനായി ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ കര്‍ശന പ്രോട്ടോകോള്‍ പാലിച്ച് അനുവദിക്കും. ഒരാഴ്ചക്ക് ശേഷം സ്ഥിതി പരിശോധിച്ച് തീരുമാനം പിന്‍വലിക്കും.