വില്‍പ്പനയ്ക്കായി മയക്കുമരുന്ന് കൈവശം വച്ച കേസില്‍ പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവും കാല് ലക്ഷം രൂപ
പിഴ
കാസര്‍കോട് : വില്‍പ്പനയ്ക്കായി മയക്കുമരുന്ന് കൈവശം വച്ച കേസില്‍ പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവും കാല് ലക്ഷം രൂപ പിഴയും വിധിച്ചു. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി എടച്ചേരി പി എച്ച് അബൂബക്കറിനെയാണ് കാസര്‍കോട് അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജി ടി കെ നിര്‍മ്മല ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി ജയിലില്‍ കിടക്കണം. കാസര്‍കോട് കെ എസ് ആര് ടി സി ബസ് സ്റ്റാന്റിന് സമീപത്തു നിന്നും 8 പാക്കറ്റുകളില്‍ സൂക്ഷിച്ച 36 ഗ്രാം മയക്കുമരുന്നുമായി 2013 നവംബര്‍ 28നാണ് പ്രതിയെ കാസര്‍കോട് സബ് ഇന്‍സ്പെക്ടര്‍ പി വിജയന് പിടികൂടിയത്. പിന്നീട് കേസന്വേഷിച്ച ക്രൈ ബ്രാഞ്ച് ഡിവൈഎസ്പമാരായ ടി പി പ്രേമരാജന്‍, കെ എല്‍ രാധാകൃഷ്ണന്, വി കെ പ്രഭാകര്‍ എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ ബാലകൃഷ്ണന് ഹാജരായി.