ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന്
കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് മുതല്‍ ആരംഭിക്കുന്നു. ഇര്‍ഷാദിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ ആദ്യ നടപടി . കണ്ണൂര്‍ എസ്പി മൊയ്തീന് കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കാനായി ഒരുങ്ങുന്നത്. ഇതിനുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് പ്രത്യേക സംഘം അന്വേഷണം തുടങ്ങുന്നത്. കേസില്‍ എല്ലാ പ്രതികളെയും പൊലീസ് പിടികൂടിയെങ്കിലും തെളിവെടുപ്പ് നടത്താനായിട്ടില്ല.