കൊല്ലം: അമ്മയുടെ മര്‍ദനമേറ്റ് നാലുവയസുകാരി മരിച്ചു. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടിയെ യുവതി മര്‍ദിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ ശരീരത്തില്‍ ക്രൂരമായി മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. മകളെ മര്‍ദിച്ചുവെന്ന കാര്യം അമ്മ തന്നെയാണ് പൊലീസിനെ അറിയിച്ചത്. യുവതി കഴക്കൂട്ടം പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവം അറിഞ്ഞ് കുട്ടിയുടെ അച്ഛന് ബോധരഹിതനായി എന്നവിവരവും ലഭിച്ചിട്ടുണ്ട്.
രാവിലെ ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്ന് കമ്ബുകൊണ്ട് അടിച്ചുവെന്നാണ് യുവതി പറഞ്ഞതെന്ന് ഇവരുടെ ഒരു ബന്ധു മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്, കുട്ടിയുടെ വായില്‍ നിന്ന് രക്തം വന്നിരുന്നുവെന്നും നേരത്തെയും മര്‍ദനമേറ്റതിന്റെ പാടുകള്‍ ശരീരത്തിലുണ്ടെന്നുമാണ്. കാലിലെ പാടുകള്‍ ഒന്നില്‍ കൂടുതല്‍ ദിവസം പഴക്കമുണ്ടെന്നാണ് ഡോക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന വിവരം. കുട്ടിക്ക് പനിയുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നുണ്ട്.