കാസര്‍കോട്: ചീമേനിയില്‍ ചാനടുക്കത്ത് എസ്.കെ.എസ്.എസ്.എഫ് വീണ്ടും പതാക ഉയര്‍ത്തി. കഴിഞ്ഞ ദിവസം എസ്.കെ.എസ്.എസ്.എഫ് പതാകദിനാഘോഷം അലങ്കോലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ചീമേനി പൊലീസ് സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷമാണിത്.
കഴിഞ്ഞ ദിവസമാണ് എസ്.കെ.എസ്.എസ്.എഫിന്‍െറ സംസ്ഥാന പതാക ദിനാഘോഷത്തിന്‍െറ ഭാഗമായി നടത്തിയ ചാനടുക്കത്തെ പരിപാടി ഒരു സംഘം അലങ്കോലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണന്, എസ്.എസ്.എഫ് നേതാവ് റഫീഖ് തുടങ്ങി മൂന്നു പേര്‍ക്കെതിരെ ചീമേനി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് തിങ്കളാഴ്ച ഉച്ചക്ക് ചീമേനി പൊലീസ് സ്റ്റേഷനില്‍ ചര്‍ച്ച നടന്നത്. പ്രതി ചേര്‍ക്കപ്പെട്ടവര്‍ മാപ്പപേക്ഷിച്ചതിനെ തുടര്‍ന്ന് കേസ് ഒഴിവാക്കി. ഇതിനുശേഷമാണ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന നേതാക്കളടക്കമുള്ളവരെത്തി പതാക ഉയര്‍ത്തിയത്.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിങ് ചെയര്മാന് താജുദ്ദീന് ദാരിമി പതാകി ഉയര്‍ത്തി.