എ ആര് റഹ്മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചു
ന്യൂഡൽഹി : സംഗീത സംവിധായകന് എ ആര് റഹ്മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചു. അനാരോഗ്യത്തെതുടര്‍ന്നാണ് അന്ത്യം. അമ്മയുടെ ചിത്രം റഹ്മാന് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിട്ടുണ്ട്. സംഗീത സംവിധായകന് ആര് കെ ശേഖറിന്റെ പത്നിയാണ് കരീമ.
അമ്മയുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് റഹ്മാന്. താന്‍ സംഗീതം തൊഴിലാക്കുമെന്ന് ആദ്യം തിരിച്ചറിഞ്ഞ വ്യക്തി അമ്മയാണെന്ന് അഭിമുഖങ്ങളില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അമ്മയെ ഏറെ ബഹുമാനിക്കുന്നെന്നും റഹ്മാന് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.
കരീമയ്ക്ക് റഹ്മാനെ കൂടാതെ മൂന്നു മക്കളുണ്ട്. ഗായിക എ.ആര്. റെയ്ഹാന, ഫാത്തിമ, ഇഷ്രത് എന്നിവരാണ് മറ്റു മക്കള്‍.