പത്തൊമ്പതുകാരിയുടെ കൊലപാതകം ; മുൻ കാമുകനും സുഹൃത്തും അറസ്റ്റിൽ,നിർണായക വിവരങ്ങൾ പുറത്ത്.
അമരാവതി: ബാങ്ക് ജീവനക്കാരിയായ പത്തൊമ്പതുകാരിയുടെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അനന്തപൂർ ജില്ലയിലെ ധർമ്മാവരം സ്വദേശിയായ സ്നേഹലതയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് സംഭവം. കേസിൽ പെൺകുട്ടിയുടെ മുൻ കാമുകനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച ജോലി കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ മുൻ കാമുകനായ ഗുട്ടി രാജേഷും സുഹൃത്ത് കാർത്തിക്കും തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശഷേം മൃതദേഹം കത്തിച്ചു. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.പ്രതികളെ വൈകാതെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജോലി കിട്ടിയപ്പോൾ പെൺകുട്ടി പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയെന്നും, ഇതാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.