മൊഗ്രാൽ പുത്തൂരിൽ യു ഡി എഫി ൽ ഇല്ലാത്ത കക്ഷികളുടെ പിന്തുണയിൽ ഭരണത്തിനില്ല മുസ്ലിം ലീഗ്
കാസർകോട്: മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ യു ഡി എഫിന് പുറത്തുള്ള ഒരു കക്ഷിയുടെയും പിന്തുണയിൽ ഭരണത്തിലേറില്ലെന്നും വേണ്ടി വന്നാൽ ജനവിധി മാനിച്ച് ഭരണത്തിൽ നിന്നും മാറി നിൽക്കുമെന്നും മുസ്ലിം ലീഗ് പഞ്ചായത്ത് നേതൃ യോഗം തീരുമാനിച്ചു.
ബിജെപി യുമായും എസ്. ഡി. പി. ഐ യുമായും യാതൊരു വിധത്തിലുള്ള നീക്കുപോക്കും വേണ്ട എന്നുള്ളത് പാർട്ടിയുടെ പ്രഖ്യാപിത നയമാണ്.
എന്നാൽ എൽ. ഡി എഫ്. പിന്തുണയോടെയും ഭരണത്തിൽ വരേണ്ടതില്ല എന്നാണ് നേതൃ യോഗത്തിൽ എടുത്ത തീരുമാനം.
ഭരണ ഘടനാ ബാധ്യത നിറവേറ്റാൻ പ്രസിഡന്റ് -വൈസ് പ്രസിഡന്റ് പദവികളിലേക്ക് മത്സരിക്കുമെന്നും
യു ഡി എഫ്. ന് പുറത്തുള്ള കക്ഷികളെ കൂട്ടി അധികാരം ഏൽക്കില്ലെന്നും യോഗം തീരുമാനമെടുത്തു.
പി. എം. മുനീർഹാജി, . എ. എ. ജലീൽ, . കെ.ബി. കുഞ്ഞാമുഹാജി , കെ. എ. അബ്ദുള്ളകുഞ്ഞി, എസ്. പി. സലാഹുദ്ദിൻ, മഹമൂദ് കുളങ്ങര, എം. എം. അസീസ്, സിദ്ദിഖ് ബേക്കൽ, നൂറുദ്ദിൻകോട്ടക്കുന്നു, മുഹമ്മദ് കുന്നിൽ സംബന്ധിച്ചു.