കാസര്‍കോട്: ചൂരിയിലെ മദ്റസാ അധ്യപകന് കര്‍ണാടക കുടക് സ്വദേശി റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസിലെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. കേസ് അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ ഡിവൈ.എസ്.പി പി.കെ സുധാകരനെ കഴിഞ്ഞദിവസം ജില്ലാ സെഷന്‍സ് കോടതി വിസ്തരിച്ചിരുന്നു.
സുധാകരനെയടക്കം 97 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയായത്. കേസ് ഇനി 18 ന് പരിഗണിക്കും. കൂടുതല്‍ തെളിവുണ്ടെങ്കില്‍ പ്രോസിക്യൂഷന് സമര്‍പ്പിക്കാം.
2017 മാര്‍ച്ച് 20 നാണ് റിയാസ് മൗലവി പളളിയോടടുത്തുള്ള താമസ സ്ഥലത്ത് കൊല്ലപ്പെട്ടത്. സംഘ്പരിവാര്‍ പ്രവര്‍ത്തകരായ ചൂരി ഗേളുകൊഡെ സ്വദേശികളായ അഖിലേഷ് എന്ന അഖില്‍ (35), അജേഷ് എന്ന അപ്പു (20), വിപിന്‍ (20) എന്നിവരാണ് കേസിലെ പ്രതികള്‍.