ജസ്റ്റിസ് സിറിയക് ജോസഫ് അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു; തിരുസഭകളുടെ ഉറക്കംകെടുത്തി ഗുരുതര ആരോപണവുമായി ജോമോന് പുത്തന്‍പുരയ്ക്കല്‍
കോട്ടയം: അഭയ കേസില്‍ റിട്ട ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ജോമോന് പുത്തന്‍പുരയ്ക്കല്‍. കൊലക്കേസിന്റെ തുടക്കം മുതല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് സിറിയക്ക് ജോസഫാണെന്നാണ് ജോമോന് പുത്തന്‍പുരയ്ക്കല്‍ ആരോപിക്കുന്നത്. കേസിലെ പ്രതിയുടെ ബന്ധുകൂടിയായ സിറിയക് ജോസഫ് പല തവണ പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടെന്നും അദ്ദേഹം ആരോപിച്ചു.പ്രതി തോമസ് കോട്ടൂരിന്റെ അടുത്ത ബന്ധുകൂടിയാണ് സിറിയക് ജോസഫ്. അദ്ദേഹമാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ പല തവണ ശ്രമിച്ചത്. അഭയ കൊല്ലപ്പെട്ട സമയത്ത് അദ്ദേഹം ഹൈക്കോടതിയിലെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായിരുന്നുവെന്നും ജോമോന് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു