കാഞ്ഞങ്ങാട്ട് ലീഗുകാര്‍ കൊലപ്പെടുത്തിയ ഔഫിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
നീലേശ്വരം :കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ മുസ്ലിംലീഗുകാര്‍ കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫ് അബ്ദുല്‍ റഹ്മാന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഔഫ് അമ്മാവന് ഹുസൈന് മൗലവിയും മറ്റു ബന്ധുക്കളുമാണ് മുഖ്യമന്ത്രിയെ കണ്ടത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്, ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞദിവസമാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഔഫിനെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കുത്തികൊന്നത്. കേസില്‍ ലീഗ് പ്രവര്‍ത്തകരായ മൂന്ന് പ്രതികളെയും പിടികൂടിയിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദ്, ഹസന്, ആഷിര്‍ എന്നിവരാണ് പിടിയിലായത്. മുസ്ലീം ലീഗിന്റെ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറിയായ ഇര്‍ഷാദ് ആണ് കേസിലെ മുഖ്യപ്രതി. കൃത്യം നടത്തിയത് താനാണെന്ന് ഇര്‍ഷാദ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എംഎസ്എഫ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പ്രസിഡന്റാണ് ഹസ്സന്.
കുത്തേറ്റ് ഹൃദയധമനി തകര്‍ന്ന് രക്തം വാര്‍ന്നാണ് ഔഫ് അബ്ദുള്‍ റഹ്മാന് മരണപ്പെട്ടത്. നെഞ്ചില്‍ വലതുഭാഗത്തായി എട്ട് സെന്റിമീറ്റര്‍ ആഴത്തിലുള്ള കുത്തേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.