സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം 3106 മരണം 21 രോഗമുക്തി 3782 കാസര്‍കോട് 52
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177, പാലക്കാട് 156, കണ്ണൂര്‍ 120, വയനാട് 68, ഇടുക്കി 67, കാസര്‍ഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 35,586 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 76,49,001 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2951 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 324 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 487, മലപ്പുറം 493, എറണാകുളം 335, തൃശൂര്‍ 350, കൊല്ലം 353, ആലപ്പുഴ 245, കോട്ടയം 228, തിരുവനന്തപുരം 145, പത്തനംതിട്ട 165, പാലക്കാട് 56, കണ്ണൂര്‍ 85, വയനാട് 62, ഇടുക്കി 64, കാസര്‍ഗോഡ് 38 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 14, എറണാകുളം 8, കണ്ണൂര്‍ 5, തിരുവനന്തപുരം 3, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3782 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 221, കൊല്ലം 192, പത്തനംതിട്ട 268, ആലപ്പുഴ 356, കോട്ടയം 413, ഇടുക്കി 54, എറണാകുളം 432, തൃശൂര്‍ 391, പാലക്കാട് 297, മലപ്പുറം 465, കോഴിക്കോട് 356, വയനാട് 109, കണ്ണൂര്‍ 209, കാസര്‍ഗോഡ് 19 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,752 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,68,733 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,59,083 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,45,823 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,260 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1061 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകളില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുമില്ല. നിലവില്‍ ആകെ 463 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കാസര്‍കോട് ജില്ലയില്‍ 52 പേര്‍ക്ക് കോവിഡ്, 18 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച 52 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23857 ആയി. നിലവില്‍ 893 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. 247 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ചികിത്സയിലുണ്ടായിരുന്ന 18 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4651 പേര്
വീടുകളില്‍ 4281 പേരും സ്ഥാപനങ്ങളില്‍ 370 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4651 പേരാണ്. പുതിയതായി 264 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 217 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 102 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 538 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 56 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 19 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 1
ബദിയഡുക്ക- 1
ബളാല്‍- 2
ചെമ്മനാട്- 1
ചെങ്കള- 1
ദേലംപാടി- 2
എന്മകജെ- 1
കള്ളാര്‍- 2
കാഞ്ഞങ്ങട്- 6
കാസര്‍കോട്- 1
കിനാനൂര്‍ കരിന്തളം- 2
കോടോംബേളൂര്‍- 3
മടിക്കൈ- 1
മംഗല്പാടി- 5
മീഞ്ച- 1
മുളിയാര്‍- 1
നീലേശ്വരം- 3
പള്ളിക്കര- 5
പനത്തടി- 1
പിലിക്കോട്- 1
പുല്ലൂര്‍പെരിയ- 4
തൃക്കരിപ്പൂര്‍- 3
ഉദുമ- 3
ഇതര ജില്ല
കൊല്ലം- 1
ജില്ലയില്‍ കോവിഡ് ഭേദമായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ബദിയഡുക്ക-1
ചെങ്കള- 2
ചെറുവത്തൂര്‍-1
എരമം കുട്ടൂര്‍-1
കിനാനൂര്‍ കരിന്തളം-1
മടിക്കൈ-1
മുളിയാര്‍- 1
നീലേശ്വരം-1
പടന്ന-1
പിലിക്കോട്- 3
ഉദുമ-2
വലിയപറമ്പ-1
ഇതര ജില്ലക്കാര്‍
നന്മേനി-1
പൂതാടി-1