സൈബറിടത്തിലെ മഹാപുരുഷന്മാരോട്, മേയര്‍ പെണ്‍കുട്ടിയായതുകൊണ്ട് പെങ്ങളൂട്ടിയായിചുരുക്കരുത് അഡ്വ:രശ്മിതാ രാമചന്ദ്രന്
കൊച്ചി: തിരുവനന്തപുരം മേയറായി തെരഞ്ഞെടുത്ത 21കാരി ആര്യ രാജേന്ദ്രനെ സൈബറിടത്തിലെ മഹാപുരുഷന്മാര് ഉടനടി അവരെ അനിയത്തിക്കുട്ടി, പെങ്ങളൂട്ടി എന്നീയിടങ്ങളിലേക്ക് ചുരുക്കരുതെന്ന് അഭിഭാഷക രശ്മിത രാമചന്ദ്രന്. പൊതുഇടത്തില്‍ നില്ക്കുന്ന സ്ത്രീകള്‍ അമ്മ പരിവേഷം, അനിയത്തിക്കുട്ടി വാത്സല്യം തുടങ്ങിയ സംരക്ഷിത ബിംബങ്ങള്‍ക്കപ്പുറത്തേയ്ക്ക് കടക്കാന്‍ പ്രാപ്തരാണെന്നും രശ്മിത കുറിപ്പില്‍ പറയുന്നു.
ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് ആര്യയെ മേയര്‍ സ്ഥാനത്തേക്കു പരിഗണിച്ചത്. മേയറാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ആര്യ. മുടവന്മുകള് കൗണ്‍സിലറായ ആര്യ, ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു. ഓള് സെയിന്റ്സ് കോളജിലെ ബിഎസ്സി മാത്തമാറ്റിക്സ് വിദ്യാര്‍ഥിനിയാണ്.
ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ. പേരൂര്‍ക്കടയില്‍നിന്നു ജയിച്ച ജമീല ശ്രീധരന്, വഞ്ചിയൂരില്‍നിന്നു ജയിച്ച ഗായത്രി ബാബു എന്നിവരെയും പരിഗണിച്ചിരുന്നു. എന്നാല്‍ യുവപ്രതിനിധി എന്നതാണ് ആര്യയ്ക്കു നറുക്കുവീഴാന്‍ കാരണമായി.
രശ്മിതയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
21 വയസ്സുള്ള ആര്യാ രാജേന്ദ്രന് തലസ്ഥാന നഗരിയുടെ തലൈവി ആകുന്നു. അഭിനന്ദനങ്ങള്‍!
അഭ്യര്‍ത്ഥന സൈബറിടത്തിലെ മഹാപുരുഷന്‍മാരോടാണ് മേയര്‍ പെണ്‍കുട്ടിയായതുകൊണ്ട് ഉടനടി അവരെ അനിയത്തിക്കുട്ടി, പെങ്ങളൂട്ടി എന്നീയിടങ്ങളിലേക്ക് ചുരുക്കരുത്. പൊതു വിടത്തില്‍ നില്ക്കുന്ന സ്ത്രീകള്‍ അമ്മ പരിവേഷം, അനിയത്തിക്കുട്ടി വാത്സല്യം തുടങ്ങിയ സംരക്ഷിത ബിംബങ്ങള്‍ക്കപ്പുറത്തേയ്ക്ക് കടക്കാന്‍ പ്രാപ്തരാണ്!