ഹലാല്‍ മാംസം ഹിന്ദുക്കള്‍ക്ക് നിഷിദ്ധം;പ്രമേയം പാസാക്കി ബിജെപി
ന്യൂഡല്‍ഹി: ഹലാല്‍ മാംസം ഹിന്ദു, സിഖ് മതവിശ്വാസികള്‍ക്ക് നിഷിദ്ധമാണ് എന്ന പരാമര്‍ശത്തോടെ ദക്ഷിണ ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് സ്റ്റാന്റിംഗ് കമ്മിറ്റി പ്രമേയം പാസാക്കി. ദക്ഷിണ ദില്ലിയിലെ ഇറച്ചിക്കടകളിലും റെസ്റ്റോറന്റുകളിലും വില്ക്കപ്പെടുന്നതും പാചകത്തിന് ഉപയോഗിക്കപ്പെടുന്നതുമായ മാംസം, ഹലാല്‍ ആണോ അല്ലയോ എന്ന് സൂചിപ്പിക്കുന്ന ഒരു ബോര്‍ഡ് തൂക്കണം എന്ന് നിഷ്കര്‍ഷിച്ചു കൊണ്ടുള്ള ചട്ടം ഈ പ്രമേയത്തിലുണ്ട്. ബിജെപിയാണ് ഈ കോര്‍പ്പറേഷനെ നിയന്ത്രിക്കുന്നത്.
ഈ നിയമം കോര്പ്പറേഷന് പരിധിയില്‍ നടപ്പിലാകാനും സാങ്കേതികമായ പ്രശ്നങ്ങള്‍ നിലവിലില്ല. കോഴികളെയും ആടുമാടുകളെയും ഭക്ഷണത്തിനായി അറക്കുന്നതിലെ രണ്ടു രീതികളാണ് ഹലാല്‍, ഝട്കാ എന്നീ പേരുകളില്‍ അറിയപ്പെടുന്നത്. ജീവികളുടെ ഞരമ്ബ് മുറിച്ച ശേഷം രക്തം വാര്‍ന്നൊഴുകി മരിക്കാന്‍ വിടുന്ന രീതിയാണ് ഹലാല്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. എന്നറിയപ്പെടുന്നത് ഒറ്റയടിക്ക് ആ ജീവികളുടെ കഴുത്തറത്ത് കൊല്ലുന്ന രീതിക്ക് പറയുന്ന പേരാണ് ഝട്കാ.
ഹലാല്‍ മാംസത്തിന് പൊതുവേ മുസ്ലിങ്ങളാണ് തങ്ങളുടെ മതവിശ്വാസപ്രകാരം നിര്‍ബന്ധം പിടിക്കാറുള്ളത് എങ്കിലും, അതേ ഇറച്ചിക്കടകളില്‍ നിന്ന് ഹിന്ദുക്കളും സിഖുമത വിശ്വാസികളും ഒക്കെ പതിറ്റാണ്ടുകളായി ഇതേ ഹലാല്‍ മാംസം വാങ്ങുന്നുണ്ട്. .
എന്നാല്‍, പുതിയ പ്രമേയം അനുസരിച്ച് ഹലാല്‍ മാംസം കഴിക്കുന്നത് ഹൈന്ദവ, സിഖുമത വിശ്വാസങ്ങള്‍ പ്രകാരം നിഷിദ്ധമാണ്. അതിനാല്‍ ‘അറവ് നടത്തിയിട്ടുള്ളത് എങ്ങനെയാണ്’ ഹലാല്‍ ആണോ ‘ഝട്കാ’ ആണോ എന്ന് എന്ന് ഇറച്ചിക്കടകളും, റെസ്റ്റോറന്റുകളും വ്യക്തമായി എഴുതി പ്രദര്‍ശിപ്പിക്കണം എന്നും കമ്മിറ്റി ചെയര്മാന് രാജ്ദത്ത് ഗെഹ്ലോത്ത് അറിയിച്ചു. ഛത്തര്പൂര് കൗണ്‍സിലര്‍ ആയ അനിത തന്‍വാര്‍ ആണ് ഇങ്ങനെ ഒരു പ്രമേയം സ്റ്റാന്റിംഗ് കമ്മിറ്റി മീറ്റിംഗില്‍ അവതരിപ്പിച്ചത്.
എന്നാല്‍, ഈ നീക്കം പിന്തിരിപ്പന് ആണെന്നും, ഇത് റെസ്റ്റോറന്റുകളുടെയും ഇറച്ചിക്കടകളുടെയും നിലവിലെ വ്യാപാരത്തെ സാരമായി ബാധിക്കുമെന്നും ഡല്‍ഹിയിലെ റെസ്റ്റോറന്റ് വ്യവസായ രംഗത്തെ പ്രമുഖനായ ജോയ് സിംഗ്, ഫസ്റ്റ് പോസ്റ്റിനോട് പറഞ്ഞു. പ്രസ്തുത ഉത്തരവിനെതിരെ പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് ദക്ഷിണ ഡല്‍ഹിയിലെ റെസ്റ്റോറന്റുകളുടെയും ഇറച്ചിക്കടകളുടെയും സംഘടനകള്‍.