10 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി കാസര്‍കോട് പൈവളിഗെ സ്വദേശികള്‍ കൊടുവള്ളിയില്‍ പിടിയില്‍
കോഴിക്കോട് :കൊടുവള്ളി മാര്‍ക്കറ്റില്‍ 10 ലക്ഷം വിലയുളള മയക്കുമരുന്നുമായി കാസര്‍ക്കോട് സ്വദേശികള്‍ പിടിയില്‍. കാസര്‍ഗോഡ് ഉപ്പള സ്വദേശികളായ കൂടല്‍ ചിപ്പാറ പൈവളിഗ അബ്ദുള്‍ മുനീര്‍( 31) ഗുരുഢപ്പദവ് സുംഗതകട്ട വീട്ടില്‍ മന്‍സൂര്‍ (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. -ഇവര്‍ സഞ്ചരിച്ച മാരുതി കാറും കാറില്ന്നിന്നും ആറ് കിലോ കഞ്ചാവും ഒന്നരകിലോ ഹഷീഷ് ഓയിലും പിടികൂടി.
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോശ്രീനിവാസന് ലഭിച്ച രഹസ്യവിവരത്തെ തുടള്ന്നാണ് പിടികൂടിയത്. വ്യാഴാഴ്ച്ച രാത്രി 11 30 ന് നരികുനിയില്‍ കുമാരസ്വാമി റോഡില്‍ യുവാക്കള്‍ സഞ്ചരിച്ച കാര്‍ പൊലീസ് തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയായിരുന്നു. കാറിന്റെ രഹസ്യ അറയിലായിരുന്നു മയക്കുമരുന്ന്.
പ്രതികള്‍ ജില്ലയില്‍ ഇതിന് മുന്‍പും മയക്കുമരുന്ന് മൊത്തക്കച്ചവടം ചെയതിട്ടുണ്ട്. കുറച്ച് ദിവസം മുന്‍പ് 20 കിലോ കഞ്ചാവുമായി 2 കാസര്‍ഗോഡ് സ്വദേശികളേ പേരാമ്പ്ര പോലീസ് പിടികൂടിയിരുന്നു.
ആന്ധ്ര, ഒഡിഷ, കര്‍ണാടക എന്നിവിടങ്ങളിലെ മാവോയിസ്റ്റ് നിയന്ത്രണ മേഖലകളില്‍ മലയാളികളുടെ മേല്‍നോട്ടത്തില്‍ കഞ്ചാവ് വാറ്റി ഓയിലുകളും, പേസ്റ്റുകളും തയ്യാറാക്കിയതും, ടണ്‍ കണക്കിന് കഞ്ചാവും കാസര്‍ഗോഡിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരവധി മൊത്തക്കച്ചവടക്കാരുടെ അടുത്തു നിന്നും സംസ്ഥാനനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രാദേശിക വില്പനക്കാര്ക്ക് അവരുടെ സ്ഥലത്ത് എത്തിച്ച് കൊടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.