മധ്യപ്രദേശില്‍ ലൗ ജിഹാദ് നിയമം പാസാക്കി; നിയമലംഘകര്‍ക്ക് 10 വര്‍ഷം വരെ തടവ്
മധ്യപ്രദേശ് : മധ്യപ്രദേശ് സര്‍ക്കാരും ലൗ ജിഹാദ് നിയമം പാസാക്കി. ബില്ലിന് മന്ത്രി സഭ അംഗീകാരം നല്കി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്റെ അധ്യക്ഷതയില്‍ നടന്ന പ്രത്യേക യോഗത്തില്‍ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.നിയമം അനുസരിച്ച് ബലമായി മതപരിവര്‍ത്തനം നടത്തിയാല്‍ അന്‍പതിനായിരം രൂപ വരെ പിഴയും രണ്ട് മുതല്‍ പത്തു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കും.
ലവ് ജിഹാദ് തടയാന്‍ യുപി,കര്‍ണ്ണാടക, ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിയമനിര്‍മ്മാണം നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ നീക്കവും. മധ്യപ്രദേശില്‍ ആദിവാസി മേഖലയില്‍ വ്യാപകമായി മതം മാറ്റം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.