മുസ്ലിം വിഭാഗത്തിന്റെ അട്ടിപ്പേറ് ലീഗിന് ആരും നല്‍കിയിട്ടില്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : മുസ്ലിം ജനവിഭാഗത്തിന്റെ അട്ടിപ്പേറ് ലീഗിന് ആരും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുസ്ലിം വിഭാഗങ്ങളില്‍ ഭൂരിഭാഗവും ജമാഅത്തെ ഇസ്ലാമിയെ അകറ്റി നിര്‍ത്തുകയാണ്. നാലു സീറ്റിനു വേണ്ടിയാണ് ലീഗ് അവരുമായി കൂട്ടുകൂടിയത്. ആ കൂട്ട് അണികള്‍ വകവച്ചില്ല. പറ്റിയ തെറ്റ് തിരുത്തുകയാണ് ലീഗ് ചെയ്യേണ്ടത്.
വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം തെറ്റാണെന്ന ഹൈക്കമാന്‍ഡ് നിലപാട് പറയാനാണ് മുല്ലപ്പള്ളി രാമചന്ദ്രന് ശ്രമിച്ചത്. അങ്ങനെയൊരാള്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് വേണ്ടെന്ന് ലീഗ് നിലപാടെടുത്തു. അത് ചൂണ്ടിക്കാട്ടിയ തന്നെ വര്‍ഗീയവാദി ആക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.