ദുബായ്:കേരളം ലോകത്തെ ഏറ്റവും വലിയ ടെക്നോളജി ഹബ്ബ് ആയി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നീമില്‍ പറഞ്ഞു. ഇന്റര്‍നെറ്റ് പൗരാവകാശമായി. എല്ലാവര്ക്കും സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് ലക്ഷ്യം. രണ്ടായിരത്തിലധികം ഇടങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം അവസാനിപ്പിച്ച് ലാഭത്തിലെത്തിക്കാനായി. ചെറുകിട- ഇടത്തരം സംരഭങ്ങള്‍ക്ക് കേരളത്തില്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകാനാകും.
10 കോടി രൂപ വരെ മുതല്‍മുടക്കുള്ള സംരംഭം നിയമവ്യവസ്ഥ പാലിച്ചു ലൈസന്‍സ് ഇല്ലാതെ തുടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സംരംഭം ആരംഭിച്ച ശേഷം ഏകജാലകത്തിലൂടെ ലൈസന്‍സ് നേടാം. കാര്‍ഷിക വിളകളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്ന സംരംഭകള്‍ തുടങ്ങുന്നതിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ട്. കാര്‍ഷിക വ്യവസായ മേഖലയിലും അഭിവൃദ്ധി നേടാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.