കോണ്‍ഗ്രസ് പുറത്താക്കിയ വനിതാ എംഎല്‍എ ബിജെപിയിലേക്ക്
ഗുവാഹത്തി :കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ വനിതാ എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് സൂചന. മുന്‍ മന്ത്രിയും എംഎല്‍എയുമായ അജന്ത നിയോഗിനെയാണ് കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
ശനിയാഴ്ച സംസ്ഥാനത്തെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നിയോഗ് ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിയോഗിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. അടുത്തിടെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായും, ഡെമോക്രാറ്റിക് അലയന്‍സ് കണ്‍വീനര്‍ ഹിമന്ദ ബിശ്വ ശര്‍മ്മയുമായും നിയോഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അടിയന്തിര നടപടിയെന്നോണം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.