തൊടുപുഴ: പ്രശസ്ത ചലച്ചിത്ര താരം അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു. ഷൂട്ടിങ്ങിനിടെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങവേ തൊടുപുഴ മലങ്കര ജലാശയത്തിലാണ് അദ്ദേഹം മുങ്ങിമരിച്ചത്.
പൊറിഞ്ചു മറിയം ജോസ്, അയ്യപ്പനും കോശിയും, പാവാട, കമ്മട്ടിപ്പാടം, എന്നാ സിനിമകളില്‍ ശ്രദ്ധേയമായി വേഷം ചെയ്തിട്ടുണ്ട്.
ജോജു നായകനാവുന്ന പുതിയ ചിത്രത്തിന്‍്റെ ഷൂട്ടിംഗിനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്. ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തില്‍ അനില്‍ വീണു പോയെന്നാണ് വിവരം.
മലങ്കര ടൂറിസ്റ്റ് ഹബ്ബില്‍ വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും, കോശിയും എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത താരമാണ് അനില്‍ നെടുമങ്ങാട്.
കമ്മട്ടിപാടം എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തു.
തൊടുപുഴയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനോടകം മരണംസംഭവിച്ചിരുന്നു.
അനിലിന്്റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.