കാഞ്ഞങ്ങാട്: നാടകങ്ങൾക്കെല്ലാം പരിസമാപ്തി. കൂട്ടു പ്രതികളെ പോലീസ് മാറിമാറി ചോദ്യംചെയ്തപ്പോൾ എല്ലാം മണി മണി പോലെ പുറത്ത്. ഒടുവിൽ ഇർഷാദും പോലീസിനുമുന്നിൽ കുമ്പസാരിച്ചു. താൻ ആണ് കൊലപ്പെടുത്തിയത്. ഇതോടെ പഴയ കടപ്പുറത്തെ ഔഫിൻറെ കൊലപാതത്തില്‍ മുഖ്യപ്രതിയായ കല്ലൂരാവി മുണ്ടത്തോട്ടെ ഇര്‍ശാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി കേസ് ക്രൈംബ്രാഞ്ചിന് കൈമാറി . പിടിച്ചുനിൽക്കാൻ എല്ലാ അടവുകളും ഇവർ പോലീസിനുമുന്നിൽ പ്രയോഗിച്ചിരുന്നങ്കിലും ക്രോസ് ചോദ്യംചെയ്യലിൽ എല്ലാം കൈവിട്ടു പോയി. ഇതോടെ ഔഫിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തോൽവിയും പിന്നീടുണ്ടായ തർക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു. ബുധനാഴ്ച രാത്രി 10 മണിയോടെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഔഫിനെ ഇര്‍ശാദ് നെഞ്ചിലേക്ക് കത്തി കുത്തിവീഴ്ത്തിയണ് കൊലപാതകം നടത്തിയത്. സഹായികളായി കൂടെയുണ്ടായിരുന്നത് കല്ലൂരാവി സ്വദേശിയും യൂത്തു ലീഗ് പ്രവര്‍ത്തകനുമായ ആശിര്, എംഎസ്എഫ് നേതാവ് ഹസന് എന്നിവരാണ്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൃത്യത്തിൽ കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടോ ഗൂഢാലോചനയുണ്ടോ യെന്നാണ് ഇനി കണ്ടെത്തേണ്ടത്. ഹൃദയധമനിയില്‍ ആഴത്തിലേറ്റ മുറിവാണ് ഔഫിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വ്യാഴാഴ്ച നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക റിപോര്‍ടില്‍ വ്യക്തമാക്കി. കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ തന്നെ കുത്തി എന്നാണ് പൊലീസ് നിഗമനം. അതിനിടെ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉടന്‍ തുടങ്ങും. മംഗ്ലൂരുവില്‍ നിന്നും നിര്‍ബന്ധമായി കസ്റ്റഡിയിലെടുത്ത ഇര്‍ശാദിനെ പരിയാരത്തേക്ക് മാറ്റും.
അതേ സമയം ഔഫിനെ കുത്തിയത് താനാണെന്ന് ഇര്‍ശാദ് കുറ്റസമ്മതം നടത്തിയ വിവരം പുറത്ത് വരുന്നതോടെ കാഞ്ഞങ്ങാട് മുൻസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കിയിരിക്കുകയാണ് . കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത ഇസ്ഹാഖിന് കൊലയുമായി ബന്ധമില്ലെന്ന സൂചനകളും പോലീസ് ഇപ്പോള്‍ നല്‍കുന്നുണ്ട്. ഇര്‍ശാദും ഹസനും ആശിറും മാത്രമാണ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നതെനത് പ്രാഥമിക നിഗമനമാണെന്നും തുടർന്ന് അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ കണ്ടെത്താൻ സാധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി .