കണ്ണൂർ വിമാനത്താവളത്തില്‍ രണ്ടു കാസർകോട് സ്വദേശികൾ ,യൂറോ,ഐഫോൺ,സ്വര്‍ണ്ണവുമായി പിടികൂടി
കാസര്‍കോട്: 21 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണ്ണവുമായി
കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട്ടെ മുഹമ്മദ് ഷാഫിയില്‍ നിന്നാണ് 29 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. ഐ ഫോണുകളും 6000 വിദേശ നിര്‍മിത സിഗരറ്റും പിടികൂടിയിട്ടുണ്ട് അതേസമയം 4600 യൂറോ കറന്‍സിയുമായി കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് സാലിയാണ് പിടിയിലായത് . നാലുലക്ഷത്തിലേറെ രൂപയുടെ കറന്‍സിയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി എയര്‍ ഇന്ത്യ എക്സ്പസില്‍ ഷാര്‍ജയിലേക്ക് പോകാനാണ് മുഹമ്മദ് സാലി കണ്ണൂര്‍ വിമാനത്താ വളത്തിലെത്തിയത്. കസ്റ്റംസ് ഡെ. കമ്മീഷണര്‍ എസ്. കിഷോറിന്റെ നേതൃത്വത്തില്‍ ഇയാളുടെ ബാഗേജ് പരിശോധിച്ചപ്പോഴാണ് കറന്‍സി കണ്ടെത്തിയത്. മുഹമ്മദ് ഷാഫിയെ പിടികൂടിയത്
കസ്സംസ് അസി. കമ്മീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ പി.വി. സന്തോഷ് കുമാര്‍, നന്ദകുമാര്‍, ഇന്‍സ്പെകര്‍മാരായ ദിലീപ് ഭാശല്, ഹബീബ്, മനോജ് കുമാര്‍ യാദവ്, മല്ലിക എന്നിവരുടെ നേതൃത്വത്തിലായിരുന്നു