കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മുഖ്യ പ്രതി യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദ് ഉള്‍പ്പെടെ നാല് പേരും പൊലീസ് കസ്റ്റഡിയില്‍. യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിനൊപ്പം പ്രവര്‍ത്തകനായ ഇസഹാഖ്, എംഎസ്എഫ് നേതാവ് ഹസന്, മുണ്ടത്തോട് സ്വദേശി ആഷിര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ് പരിക്ക് ഗുരതരമാണെന്ന് പറഞ്ഞു മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ,എന്നാൽ നിസ്സാര പരിക്ക് മാത്രമേ ഇര്‍ഷാദ് ഉണ്ടായിരുന്നുള്ളുവെന്ന് പൊലീസിന് ഇന്നലെ വ്യക്തമായതോടെ രാത്രിയിൽ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
പോലീസിൻറെ ചോദ്യംചെയ്യലിൽ കൊലപാതക കേസിലെ മുഖ്യപ്രതി ഇര്‍ഷാദ് കുറ്റസമ്മതം നടത്തി. ഔഫിനെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയത് താനാണെന്ന് ഇര്‍ഷാദ് പൊലീസിന് മൊഴി നല്കി. ആശുപത്രിയിലായിരുന്നു ഇർഷാദിനെ അവിടെ നിന്ന് രക്ഷപ്പെടുത്താൻ ചിലർ ശ്രമിച്ചിരുന്നെങ്കിലും പോലീസ് കാവൽ ഏർപ്പെടുത്തിയോതോടെ പദ്ധതി പൊളിഞ്ഞു.
ബുധനാഴ്ച രാത്രി 10.30-ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വെച്ച് ഡിവൈഎഫ്ഐപ്രവര്‍ത്തകനായ അബ്ദുള്‍ റഹ്മാന് കുത്തേല്‍ക്കുന്നത്. ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരുകയായിരുന്ന അബ്ദുറഹ്മാനെയും ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദും സംഘവും ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ പരിക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഇര്‍ഷാദ് ഉള്‍പ്പെടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞിരുന്നു.
കാഞ്ഞങ്ങാട് നഗരസഭയിലെ 35ാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയം നേടിയതോടെയാണ് കല്ലൂരാവിയിലും മുണ്ടത്തോടും അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥിയടക്കമുള്ള സംഘം ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ യൂത്ത് ലീഗുകാര്‍ കല്ലെറിഞ്ഞിരുന്നു.