നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 വയസിന് മുകളിലുള്ളവര്‍ക്കും വികലാംഗര്‍ക്കും പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്തും
തിരുവനന്തപുരം: 80 വയസിന് മുകളിലുള്ളവര്‍ക്കും വികലാംഗര്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്തും. ഇതിനായി കണക്കെടുപ്പ് അടക്കമുള്ള ജോലികള്‍ ആരംഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.
നേരിട്ട് വന്ന് വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കുന്നതിന് അനുസരിച്ച് അനുമതി നല്‍കാനാണ് തീരുമാനം.
കൊവിഡ് രോഗികള്‍ക്ക് എങ്ങനെയാണ് വോട്ടിംഗ് സൗകര്യം ഒരുക്കാന്‍ കഴിയുകെയന്നത് പരിശോധിച്ച് വരികയാണെന്നും ടിക്കാറാം മീണ പറഞ്ഞു.